പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കവിയുമായ രാജുതോമസ് അന്തരിച്ചു. മരണവാര്‍ത്ത ഏഷ്യാനെറ്റ് ചാനലില്‍ ഫ്ലാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു.
അയാളുടെ മരണം ആകസ്മികമായിരുന്നില്ല. ആല്‍ക്കഹോളിക് ആയിരുന്നതുകൊണ്ട് കരളും ഹൃദയവുമൊക്കെ കാലങ്ങളായി റിപ്പയര്‍ ചെയ്തു വരികയായിരുന്നുവല്ലോ..
സുഹൃത്തുക്കളെത്തുന്ന സമയം ജയന്‍ വിളിച്ചറിയിച്ചു. എത്താന്‍ സാധ്യതയുള്ള ക്ലാസ്മേറ്റ്സ് എല്ലാവരും അവിടെയുണ്ടാകും. ആശയും ചിത്രനും മറ്റെന്തോ തിരക്കുകള്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് പോകുമെന്നറിയിച്ചു. ചിത്രനിപ്പോള്‍ ‘ഔദാര്യ‘ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. സംഘടനയുടെ ചിലവില്‍ കേരളം ചുറ്റുകയാണ് പ്രധാന പരിപാടി. അശരണര്‍ക്കൊരാശ്രയം പദ്ധതി വന്‍ വിജയമായിരുന്നുവത്രെ! കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. മുപ്പത്താറുതരം വിഭവങ്ങളുമായി സദ്യയുണ്ണുന്ന പാവങ്ങളുടെ വിവിധ പോസുകള്‍ ചാനലുകല്‍ക്കുത്സവമായി. അവരോടൊപ്പം പോസ് ചെയ്യാന്‍ ജനപ്രതിനിധികളും മന്ത്രിമാരും മത്സരിച്ചു. ആടിയില്‍ പിടിച്ച് ഒരമ്മയെ ആശ്വസിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചന്ദ്രന്‍ പിള്ളയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വഴിനീളെ നിരത്തി വെച്ചിരുന്നു.
കേരളവര്‍മ്മയില്‍ തത്വശാസ്ത്രത്തിന് പഠിക്കുമ്പോള്‍ തൊട്ടുള്ള കൂട്ടുകെട്ടാണ്. നാലാള്‍ മാത്രമുള്ള വിപ്ലവസംഘടനയില്‍ ക്ലാസില്‍ നിന്നും രണ്ടുപേര്‍ രാജുതോമസും ശോഭയും. കേമ്പസ് ചുറ്റി വിപ്ലവം മുഴക്കി വരുന്ന അവരെ എല്ലാവര്‍ക്കും അറിയാം. കോളേജിലെ ഊട്ടിയിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സര്‍വ്വജ്ഞന്മാരായി വിലസിയിരുന്ന കാലം.
ഇപ്പോഴുമോര്‍ക്കുന്നു അവസാന വര്‍ഷത്തെ പഠനയാത്ര. സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ ബാദ്ധ്യതകളൊന്നുമില്ലാത്ത യൌവ്വനത്തിന്റെ ആഘോഷയാത്ര. താമസിക്കുന്നയിടങ്ങളില്‍ സദസ് കൊഴുപ്പിക്കാന്‍ മദ്യസേവയും പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരും സന്തോഷഭരിതര്‍. അവര്‍ക്കിടയില്‍ മദ്യം കഴിക്കാതെ എല്ലാവരെയും നിയന്ത്രിച്ചിരുന്ന രാജുതോമസ്.
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.. പലരും ഗൃഹസ്ഥരായി, നിരവധി മേഖലകളില്‍ ജോലിക്കാരായി. എല്ലാവരും ഒരിക്കല്‍ ഒത്തുകൂടിയത് ജയന്റെ സഹോദരിയുടെ വിവാഹത്തിനായിരുന്നു. അന്നാണ് കോലം കെട്ട് രാജുതോമസിനെ ആദ്യമായി കണ്ടത്. സദ്യയുണ്ണുന്നതിനിടയില്‍ രണ്ടു പേര്‍ ചേര്‍ന്ന് താങ്ങി നടത്തിക്കൊണ്ടു വരുന്നു. വാളു വെച്ച് വൃത്തികേടാക്കി.. മറ്റുള്ളവരില്‍ ജുഗുപ്സയുണര്‍ത്തി.. വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് മിഴിച്ചിരുന്നപ്പോള്‍ മുന്‍പും നന്നായി കഴിച്ചിരുന്നയാളാണ് നിനക്കതറിയില്ലേന്ന് ജയന്‍.. ശേഷം അയാളെ കാണാന്‍ സാധിച്ചിട്ടില്ല.
ചിലര്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്നതും സമ്പത്തും ആരോഗ്യവും ക്ഷയിച്ച് ഭീതിദമായ അന്ത്യത്തിലേക്കെത്തുന്നതും മദ്യം മൂലമാണ്. ബോധപൂര്‍വ്വം മദ്യത്തിന് കീഴടങ്ങുന്നവന്‍ കാംക്ഷിക്കുന്ന സുഖവും എല്ലാം മറക്കാമെന്ന വ്യാമോഹവും ക്ഷണികമായിട്ടും നിരന്തരം ഇത് തുടരുന്നതെന്തുകൊണ്ടാണ്.? പ്രകൃതി നിലനിര്‍ത്തുന്ന സന്തുലിതാവസ്ഥയുടെ ഭാഗം തന്നെയായിരിക്കണം ഇതെല്ലാം.
ഞങ്ങള്‍ രാജുതോമസിന്റെ വീട്ടിലെത്തി. അകത്ത് അന്ത്യശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നു. തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയില്‍ കരയുന്ന വാര്‍ദ്ധക്യം. അയാളുടെ അമ്മ. കുടുബ സങ്കല്പത്തിനെതിരായിരുന്നതിനാല്‍ അമ്മയില്‍ എല്ലാം ഒതുങ്ങുന്നു.
ചുറ്റിലും ഭിന്നരുചിക്കാരായ് ആളുകള്‍. മാധ്യമങ്ങളിലൂടെ സംസ്കാരം വിളമ്പുന്ന സാംസ്കാരിക നായകന്മാരും.. എന്തൊക്കെയോ തീവ്രമായ ആശയങ്ങള്‍ പേറുന്നുണ്ടെന്ന് നടിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ രാജുതോമസിന്റെ ഹൃദയം കവര്‍ന്നവരെ തേടുകയായിരുന്നു. ദൂരെ മാറി വിഷാദമഗ്നരായി ഇരിക്കുന്ന മൂന്നുപേരെയും തിരിച്ചറിയാന്‍ കഴിഞ്ഞു. കൂട്ടത്തിലൊരുവന്‍ മണ്ണില്‍ വീണു കിടന്ന് വിലപിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നും വേറിട്ടൊരു ശബ്ദം രാജുതോമസിനില്ലല്ലോ.. മദ്യത്തിന്റെ മാന്ത്രിക സുതാര്യതയില്‍ കമിതാക്കളെപ്പോല്‍ അവര്‍ എല്ലാം കൈമാറിയിരിക്കുമല്ലോ..
ഇടക്കെപ്പോഴോ രാജുതോമസിന്റെ പ്രശസ്ത കവിതയിലെ ചില വരികള്‍ അവര്‍ ഉറക്കെ ആലപിക്കുന്നു...
‘മദ്യമേ നിന്‍ മടിയില്‍..
മായിക വലയത്തില്‍
വിരാജിക്കുന്നൂ.. ഞങ്ങള്‍
സുകൃതമാം മായാ ലഹരിയില്‍
പതഞ്ഞുയരട്ടെ ലോകം
സുരപാനം നിത്യവും
ശീലമാക്കീടുവാന്‍
കൃപതന്നു ഞങ്ങളില്‍
അമൃതം ചൊരിയണേ..
വിറയാര്‍ന്ന കൈകളാല്‍
മധുപാനം തുടങ്ങുവാന്‍
എന്നും പുലര്‍കാലെ..
പ്രാപ്തരാക്ക ഞങ്ങളെ..
ശൊഭയും മിനിമൈക്കിളും ഓടിക്കിതച്ചെത്തി. ശോഭ വൈകുമെന്നാണ് കരുതിയിരുന്നത്. വൈക്കത്തുനിന്നും എത്തണ്ടേ..
രാജുതോമസിന്റെ മുഖത്ത് ശാന്തത കളിയാടി... തലയും താടിയും ഇനിയും നരച്ചിട്ടില്ല, ആവശ്യമില്ലാത്ത ടെന്‍ഷനുകള്‍ കയറ്റിവെച്ച് കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളേക്കാള്‍ പ്രായം പെണ്ണുങ്ങള്‍ക്കായിരുന്നു. മേദസ് കൂടി വയറ് ചാടി ഒക്കെ തള്ളകളായി.
അലങ്കരിച്ച ശവവണ്ടിക്കു പുറകില്‍ നിരയായി നീങ്ങുമ്പോള്‍ ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന ശീലുകള്‍ ആത്മജ്ഞാനം പ്രദാനം ചെയ്തു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ആവര്‍ത്തിക്കാന്‍ പോകുന്നതുമായ പാപങ്ങള്‍ക്ക് മാപ്പ്. ഇനിയെങ്കിലും കാരുണ്യവും സാന്ത്വനവും നിറഞ്ഞ കര്‍മ്മങ്ങളില്‍ സായൂജ്യം തേടുവാന്‍ സാധിച്ചിരുന്നെങ്കില്‍.
ഓരോ മരണവും ആശുപത്രി സന്ദര്‍ശനവും ഇത്തരം സത് ചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാറുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. ചരാചരങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്ന പ്രകൃതി നിയമം മാറ്റാന്‍ സാധിക്കില്ലല്ലോ..
വേര്‍പിരിഞ്ഞ ആദ്യ സതീര്‍ത്ഥ്യന്‍ രാജുതോമസ്. ഇനി ആരായിരിക്കും..
ബിരുദങ്ങള്‍ ഓരോന്നായി വാരിക്കൂട്ടി ഇപ്പോള്‍ പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുകയാണ് ശശി. അറിവ് തേടിക്കൊണ്ട് അറിവുള്ളവനാകാന്‍ ശ്രമിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കോടികള്‍ സമ്പാദിച്ച് കൊണ്ടേയിരിക്കുന്ന രവി.. തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത് വിഷയത്തിന്റെ അര്‍ത്ഥവ്യാപ്തി മുഴുവന്‍ കൈവരിച്ചുവെന്ന അഹങ്കാരം രവിയുടെ മുഖത്തുണ്ടായിരുന്നു.
വയനാട്ടിലെ നാടന്‍ കലാരൂപങ്ങളില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി ആദ്ധ്യാപക ജോലിയില്‍ സംതൃപ്തി തേടിയ ദിരാര്‍..
പ്രമുഖ പുസ്തകപ്രസാധക കമ്പനിയില്‍ പ്രൂഫ് റീഡറായി തുടങ്ങി അക്ഷരമറിയാത്ത ഉടമയെ മൂലക്കിരുത്തി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന ഷീന്‍.. ഞങ്ങളില്‍ ചിലര്‍.. വ്യത്യസ്തതയോടെ ഉപജീവനം നടത്തുന്നവര്‍.
ഒരാള്‍ വേര്‍പ്പെട്ടുപോയിരിക്കുന്നു. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം കണ്ടുമുട്ടാത്തവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒത്ത്ചേരുന്നു.
സംസ്കാരം കഴിഞ്ഞ് പെണ്ണുങ്ങള്‍ പിരിഞ്ഞെങ്കിലും പുരുഷപ്രജകള്‍ എല്ലാവരുംകൂടി അനുശോചനയോഗം തുടങ്ങാന്‍ ആലോചനയായി. ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തില്‍നിന്നും രക്ഷ തേടി ഞങ്ങള്‍ മുന്തിയ ഹോട്ടലിലെ മിനി ഹാളിലെത്തിചേര്‍ന്നു.
രാജുതോമസ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും ഒരു കവിയെന്ന നിലയില്‍ അയാളുടെ പാദമുദ്രകള്‍ മലയാള കാവ്യ വേദികളില്‍ എന്നെന്നും നിറഞ്ഞ്നില്‍ക്കുമെന്നും ഞങ്ങള്‍ വിലയിരുത്തി. അകാല ചരമമടഞ്ഞിരുന്നില്ലെങ്കില്‍ നോബല്‍ സമ്മാനം വരെ പ്രതീക്ഷിക്കാമായിരുന്നുവെന്ന് ചിലര്‍ വാദിച്ചു. സംവാദത്തിന്റെ അവസാനം സുരപാനം നിറുത്തിയാല്‍ എഴുത്ത് നിറുത്തി ജീവിത്തില്‍ നിന്നും ഉള്‍വലിയേണ്ടി വരുമെന്ന് സോദാഹരണങ്ങള്‍ സഹിതം നിരത്തി സദസ് പ്രക്ഷുബ്ധമായി. വിവാഹം കഴിഞ്ഞാല്‍ അഭിനയം നിറുത്തുന്ന നടികളെപ്പോലെയാണ് മദ്യപിക്കാത്ത എഴുത്തുകാര്‍ എന്നും ആക്ഷേപമുണ്ടായി...
കുടിച്ചുതീര്‍ത്ത മുപ്പത്തയ്യായിരം രൂപയുടെ ബില്ലിന്റെ മീതെ ക്രഡിറ്റ് കാര്‍ഡിട്ട് രവി പണത്തിന് മീതെ പരുന്തില്ലെന്ന പരമാര്‍ത്ഥമറിയിച്ച് അനുശോചന യോഗം പിരിച്ചു വിട്ടു. നാളത്തെ ദുഷ്കര്‍മ്മങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോടെ വേച്ച് വേച്ച് സതീര്‍ത്ഥ്യര്‍ ഒരോരുത്തരായി പിരിഞ്ഞു പോയി.
വിഷയരൂപം കൂടുതല്‍ സ്ഫൂടതയാര്‍ജ്ജിച്ചിരിക്കുന്നു. അവസാനം എഴുതിയ കവിത് പരിഷ്കരിക്കാം. വിവരണവും നന്ന്
മറുപടിഇല്ലാതാക്കൂliked the way of narration...coming here for the first time...and expects more of real vakkil kathakal..kanaam
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു Without tragedy വായിക്കാന്‍ പറ്റുമോ?
മറുപടിഇല്ലാതാക്കൂpazhaya kaala ormakalude oru page.bhootha kaalangalilekkulla ethinottam. cherth kavithaa shakalangal nannaayi thonni.tnx.keep it up.
മറുപടിഇല്ലാതാക്കൂnice writing style!liked......
മറുപടിഇല്ലാതാക്കൂkeep on writing,see you!
liked your style! nice.......
മറുപടിഇല്ലാതാക്കൂkeep writing,
see you soon...