സുഹൃത്തുക്കളെ മുഖ്യാതിഥി അഭിസംബോധന ചെയ്യുന്നതിനു മുമ്പ് നമ്മുടെ ഇടയിൽ നിന്നും മൂന്ന് അംഗ മെമ്പർമാർ
നമ്മോട് സംവദിക്കും.. നമ്മുടെ സംഘടനാ രൂപീകരണത്തിന്റെ ലക്ഷ്യപ്രാപ്തിയെക്കുറിച്ചും അവശ്യകതയെക്കുറിച്ചും
എല്ലാവർക്കും മനസ്സിലാവും..ശേഷം ഔപചാരിക ചടങ്ങുകൾ തുടങ്ങുന്നതായിരിക്കും...
സ്കൂൾ അദ്ധ്യാപകനായിരുന്ന എന്നെ ആദ്യമായി അനുഭവങ്ങൾ പങ്കിടാൻ വിളിച്ചതിന്റെ ഔചിത്യം അറിയാവുന്നതുകൊണ്ട് അനുഭവങ്ങളിലെ ഉണ്മയും പക്വതയും നിങ്ങൾ കാംക്ഷിക്കുന്നുണ്ടെന്നെനിക്കറിയാം. ഒരു പക്ഷെഎന്തുകൊണ്ട് നേരത്തെ പുറംലോകത്തെ അറിയിക്കാൻ തുനിഞ്ഞില്ല എന്ന ചോദ്യം അവസാനം നിങ്ങളുടെ മനസ്സിലുയിർക്കൊണ്ടാൽ സമൂഹം ബഹുമാനിക്കുന്ന വിദ്ധ്യാർത്ഥികൾ ബഹുമാനിക്കുന്ന അദ്ധ്യാപകനായ എനിക്ക് സഹിക്കാനും പൊറുക്കാനും കഴിഞ്ഞില്ലെങ്കിൽ എന്നിൽ നിന്നും പുറത്തേക്ക് വരുന്ന നല്ല വാക്കുകൾക്കെന്ത് വിലയാണുള്ളത്.. സമൂഹം അതെങ്ങനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള മനോവ്യാപാരങ്ങൾ ആ പ്രവർത്തിയിൽനിന്നും തടഞ്ഞുവെന്നേയുള്ളൂ..
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്ക് വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. വലിയൊരു കൂട്ടു കുഡുംബം, മാതാപിതാക്കളും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി പടർന്നു പന്തലിച്ചു നിൽക്കുന്ന തറവാട്. ഞങ്ങൾ മാത്രമുളൊരു വീട് അതായിരുന്നു അന്നത്തെ സ്വപ്നം. സ്വാഭാവികമായുള്ള പ്രയത്നഫലമായി വീടും ചുറ്റുപാടുകളുമായി സ്നേഹനിധിയായ ഭാര്യ ... ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വാരിച്ചൊരിയുന്ന സ്നേഹവുമായി അവൾ! എപ്പോഴൊക്കെയോ സഹപ്രവർത്തകർക്ക് ഞങ്ങളുടെ ജീവിതത്തിൽ അസൂയ തോന്നിയിട്ടുണ്ട്.. ജീവിക്കുന്നെങ്കിൽ മാഷെപോല്യാവണം.. ആ സംഭവം കണ്മുമ്പിൽ കാണുന്നതുവരെ അതു തന്നെയായിരുന്നു ഞങ്ങൾ.. ഒരു ദിവസം രാത്രി ഒരുമണിയായിക്കാണും. ചില അപശബ്ദങ്ങൾ കേട്ടാണ് ഞെട്ടിയുണർന്നത്.. കിടക്കയിൽ അനിതയില്ല! ബെഡ് റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.. ഡൈനിംഗ് ഹാളിനോട് ചേർന്ന ബാത്ത് റൂമിൽ വെളിച്ചമുണ്ട് . ആ വെളിച്ചത്തിൽ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. ഡൈനിംഗ് ഹാളിൽ നിലത്ത് കിടന്ന് ലൈംഗികാസക്തിയുടെ പുതുമുറകൾ പരിശീലിക്കുന്ന സഹധർമ്മിണി..കൂടെ അയല്പക്കത്തെ കല്ല്യാണം വീഡിയോവിൽ പകർത്താൻ വന്ന ഫോട്ടോഗ്രാഫർ..ഞാനവരെ വെട്ടിക്കൊന്നില്ല! നിശ്ചേതനായി കിടക്കയിൽ തളർന്നുവീണു.. അവൾക്കൊരു കുഞ്ഞിനെ നൽകാൻ കഴിയാത്തത് എന്റെ കുറവ് കൊണ്ടാണെങ്കിൽ ..അതിനു വേണ്ടി പൊറുക്കാൻ തയ്യാറായി.. പിന്നീട് ഞങ്ങളുടെ ജീവിതം യാന്ത്രികമായിരുന്നു.
അവൾ തെറ്റ് ആവർത്തിച്ചുവോ ഇല്ലയോ ..അറിയില്ല പുറമേക്ക് ഞങ്ങൾ മാതൃകാദമ്പതികൾ.. ആണത്തമില്ലാത്തവൻ എന്ന് നിങ്ങൾ കരുതുന്നുണ്ടാവും, എല്ലാറ്റിനും അതീതമായിട്ടുള്ള ചില നിശ്ചയങ്ങൾ ഉണ്ടല്ലോ..നിയോഗം എന്നേ ഞാൻ കരുതിയുള്ളൂ.. ഞാൻ കൈവിട്ടുകളഞ്ഞ ജീവിതം അവളുടെ മരണത്തോടെ അപ്രസക്തമായി.. സമൂഹത്തിന്റെയും നിയമത്തിന്റെയും സംരക്ഷണയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീ.. സർക്കാരും നിയമവും സമൂഹവുമെല്ലാം സ്ത്രീകൾ മൂലം പുരുഷന്മാർ അനുഭവിക്കുന്ന മനോവ്യഥകളെക്കുറിച്ച് അജ്ഞരാണ്. നമ്മുടെ സമൂഹ മനസാക്ഷിക്കുമുമ്പിൽ പരമാർത്ഥങ്ങളായ സംഗതികൾ കാഴ്ചവെച്ച് ഉണ്മയുടെ തീ നാളങ്ങൾക്ക് വെണ്മ പകരാൻ എന്റെ അനുഭവസാക്ഷ്യം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി..
കാലഹരണപ്പെട്ട കേസുപോലെ സദസ്സിൽ പ്രെത്യേകിച്ച് പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നതായിരുന്നില്ല വിരമിച്ച ഗുരുവിന്റെ പ്രകടനം.
ഉദേശം നാല്പത് വയസിനോടടുത്ത്പ്രായമുള്ള വെളുത്തസുമുഖനായ ബാങ്കുദ്യോഗസ്ഥനായിരുന്നു അടുത്തയാൾ.
ഈ ലോകം നിലനിൽക്കുന്നത് മാതൃത്വത്തിന്റെ ശക്തികൊണ്ടാണെന്ന് വിശ്വസിക്കുന്നവനാണ്, സ്ത്രീ അമ്മയാണ്..ദേവിയാണ്..അനാദിയാണ്. എന്റെ അമ്മയെ ആശുപത്രിയിലാക്കിയ ഒരു ദിവസം എ. ടി.എം കാർഡെടുക്കാൻ വേണ്ടിയാണ് തിരിച്ച് വീട്ടിലെത്തിയത് .. വീടിനോടടുത്ത് ചെറിയൊരാൾക്കൂട്ടം ഒരാളെ പിടിച്ചു വെച്ചിരിക്കുന്നു..ചുറ്റും കൂടിയവർ അയാളെ ഭേദ്യം ചെയ്യുന്നുമുണ്ട് .. മകൻ നമ്മുടെ വീട്ടിൽ കയറിയ കള്ളനാണെന്നറിയിച്ചു. പോലീസെത്തി അയാളെ കൊണ്ടു പോയപ്പോൾ ഞാൻ ഏ. ടി. എം. കാർഡെടുത്ത് ആശുപത്രിയിലേക്ക് പോന്നു. വഴിമദ്ധ്യ്യേ പോലീസ് സ്റ്റേഷനിൽ നിന്നും അത്യാവശ്യമായി എത്തിച്ചേരണമെന്ന വിളിവന്നു. ഞാൻ സ്റ്റേഷനിൽ ഏൽപ്പിച്ചത് കള്ളനെയല്ലത്രെ അയാൾ എന്റെ ഭാര്യയുടെ ജാരനാണെന്ന്. സ്കൂൾ കഴിഞ്ഞ് റ്റൂഷൻ മാഷില്ലാത്തതിനാൽ നേരത്തെയെത്തിയ മകന്റെ മുന്നിൽ പെട്ടപ്പോൾ കട്ടിലിനടിയിൽ കയറി ഒളിച്ചതാണെന്ന്. മകൻ കള്ളനാക്കിയപ്പോൾ ഭാര്യക്കും മറ്റൊന്നും പറയാനില്ലായിരുന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി. ഭാര്യ ഇപ്പോൾ ചെലവിനു കിട്ടാൻ കുടുംബക്കോടതിയിൽ, പീഡനത്തിന് വനിതാകമ്മീഷനിൽ , ആഭരണങ്ങൾ തിരിച്ച്കിട്ടാൻ വനിതാസെല്ലിൽ, സ്ത്രീപീഡനത്തിനും ഞാൻ വീട്ടിൽനിന്നും മാറിപ്പോകണമെന്നും പറഞ്ഞ് മജിസ്ടേറ്റ് കോടതിയിൽ അങ്ങനെ എനിക്കെതിരെ കേസുകളുടെ പരമ്പരയാണ്.ഇപ്പോൾ എനിക്കൊരു സംശയം സത്യത്തിൽ ആരാണ് വ്യഭിചരിച്ചത്..?
മൂന്നാമതെത്തിയത് ഒരു പ്രവാസിയായിരുന്നു. കുഡുംബത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചവൻ. തോരാത്ത കണ്ണീർ മഴയായി സദസ്യർക്കിടയിലേക്ക് പെയ്തിറങ്ങി..
ഞാൻ ഓരോ തവണ നാട്ടിലേക്ക് വരാനൊരുങ്ങുമ്പോഴും ഭാര്യയോട് ചോദിക്കാറുണ്ട്.. നിനക്കെന്ത് വേണം? വിലയേറിയ മൊബൈൽ .. ആഭരണങ്ങൾ.. കൌതുകവസ്തുക്കൾ.. അങ്ങനെ ഓരോ തവണയും സമ്മാനങ്ങളുമായെത്തി. ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ വർഷത്തിൽ ഒരു മാസം ജീവിച്ചു. പിന്നീട് യന്ത്രികമായ ജീവിതത്തിന് വഴങ്ങി അടുത്ത അവധിക്കായുള്ള കാത്തിരിപ്പ്. അപ്രകാരമുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഭാര്യയെ കാണാതായെന്ന അറിവ് ലഭിക്കുന്നത്. മകന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു..അതെന്നെയും ബാധിച്ചു. ഒരാഴ്ച് മുമ്പാണ് സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപ അവളുടെ സഹോദരന്റെ ജോലിക്കാര്യത്തിനായി നാട്ടിലേക്കയച്ചത്. ഇവിടെയെത്തി അന്വേഷണം നീണ്ടു പോയതല്ലാതെ യാതൊരു വിവരവും ലഭിച്ചില്ല! അവളുടെ സഹോദരൻ സംഖ്യ ആവശ്യപ്പെട്ടിരുന്നില്ല, ഓരോതവണയും ഞാനവൾക്ക് സമ്മാനിച്ച വിലപിടിപ്പുള്ള അഭരണങ്ങൾ ഒന്നും വീട്ടിലുണ്ടായിരുന്നില്ല...അവൾക്കൊരു കാമുകനുണ്ടായിരുന്നിരിക്കാം..അപ്രതീക്ഷിതമായി ജീവിതപ്രഹരമേൽക്കേണ്ടി വരുന്നവരിലൊരുവനായി ഞാൻ പ്രവാസ ജീവിതം തുടർന്നു. പ്രായം ചെന്ന അമ്മയുടെ സംരക്ഷണയിൽ മക്കൾ സുരക്ഷിതരായി. എല്ലാം നൽകിയാലും ശാരീരികാവശ്യം നിറവേറ്റാൻ സാധിക്കാത്ത ശരാശരി ഗൾഫുകാരനായ എനിക്കെന്ത് ചെയ്യാൻ കഴിയും.. ഒരു തകർന്ന മനുഷ്യന്റെ വിലാപങ്ങൾ വലിച്ചു നീട്ടുന്നില്ല! മാസങ്ങൾക്കുശേഷം ചാക്കിൽ വെട്ടിക്കൂട്ടി കായലിൽ തഴ്ത്തിയ നിലയിൽ കണ്ടെത്തിയ ശരീരം തിരിച്ചറിയാൻ ചെല്ലേണ്ടിവന്നപ്പോഴുള്ള അവസ്ഥ നിങ്ങൾക്കൂഹിക്കാൻ സാധിക്കുമോ.. അഴുകിയ ശവനാറ്റത്തിനപ്പുറത്തായിരുന്നു ബാക്കി കഥകൾ.. ഞാൻ കഷ്ടപ്പെട്ടയക്കുന്ന പണം ചെലവഴിച്ച് കഷ്ടിച്ച് ഇരുപത് വയസു പ്രായമുള്ള യുവാവിന്റെയും സുഹൃത്തുക്കളുടെയുമൊപ്പം കാമകേളികളാടിയിരുന്ന അവളോട് ഞാനെങ്ങനെ പൊറുക്കും.. ഒരാഴ്ചയോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കൊലപാതക കഥ നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. ഇരുപത് വയസുകാരന്റെ പട്ടമഹഷിയാവാൻ കൊതിച്ച മദ്ധ്യവയസ്കയുടെ ദാരുണമരണമെന്ന തലക്കെട്ട് എന്റെ നെഞ്ചകം പിളർത്തുന്നതായിരുന്നു...
സദസ്യർക്കിടയിൽ നിശ്ശബ്ദത മാത്രമായി.. ശോകമൂകനായി താഴെയിറങ്ങിപ്പോകുന്ന അയാളെ ആർക്കാണ് അശ്വസിപ്പിക്കുവാൻ സാധിക്കുക്..
സുഹൃത്തുക്കളെ ഇവരുടെ ജീവിതം നമ്മൾ അറിഞ്ഞുകഴിഞ്ഞു, ഇനി ദീർഘിപ്പിക്കുന്നില്ല.. നമ്മുടെ മുഖ്യാതിഥിയും നഗരപിതാവുമായ അഭിഭാഷകനെ സംഘടനാരൂപീകരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതിനായി ക്ഷണിച്ചുകൊള്ളുന്നു..
ഇവിടെ നിറഞ്ഞു കവിഞ്ഞ സദസ്സാണ്..നമ്മളറിഞ്ഞ മൂന്നു പേരുടെ ജീവിതം മതിയല്ലോ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സ്ത്രീപീഡനവും, പുരുഷപീഡനവുമെന്ന് മനസ്സിലാക്കാൻ, നമ്മുടെ വ്യവസ്ഥിതിയെ സമൂഹ മനസാക്ഷിയെ ഉണർത്താൻ ഇത്തരമൊരു സംഘന അത്യാവശ്യമാണ്.. ലോക മന:സാക്ഷിക്കു മുമ്പിൽ പുതിയൊരു തീ നാളമായി നിങ്ങളുടെ സംഘടന ആളിപ്പടരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്. എനൊക്കൊരു അഭ്യർത്ഥനയുണ്ട് നിങ്ങളുടെ സംഘടനയിൽ എനിക്കുമൊരംഗത്വം വേണം.. കാഴ്ചയിൽ ഞാനൊരു വികലാംഗനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? എനിക്ക് രണ്ട് മക്കളാണുള്ളത് ഒരു മകനും, മകളും.. അവരുടെ ജനനശേഷം ഭാര്യക്ക് പ്രാർത്ഥനയിൽ മാത്രമണ് താല്പര്യം.. സെക്സ് പാപമാണത്രെ! ചെറുപ്പത്തിന്റെ ചങ്കൂറ്റത്തിൽ ചിലപ്പോഴൊക്കെ ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരാൾക്ക് എന്നും അപ്രകാരം സാധിക്കുമോ..എനിക്ക് മടുത്തു. ഇപ്പോൾ ലോകത്തിലേക്ക് വെച്ച് ഏറ്റവും ചെറിയ ലിംഗമാരുടേതാണെന്ന് ചോദിച്ചാൽ അതിന് മറുപടി പറയാൻ എനിക്ക മാത്രമെ സാധിക്കൂ.. ഞാനിപ്പോൾ ഇമ്പൊട്ടന്റാണ്.. ഒരു വിസർജ്ജനാവയവം മാത്രമായി..മലയാളിയുടെ കപട സദാചാര ബോധം മുൻ നിർത്തി മനസു നിറയെ ആഗ്രഹങ്ങളുമായി ഞാൻ കഴിയുന്നു..സുഹൃത്തുക്കളെ പുരുഷൻ വ്യഭിചാരിയാകുന്നെങ്കിൽ കാരണക്കാരി സ്ത്രീയാണ്.. അവന്റെ ആഗ്രഹ പൂർത്തീകരണങ്ങൾക്കുമുന്നിൽ പാപമെന്ന നെയിം ബോർഡ് സ്ഥാപിച്ച് ദുഷ്ടത പ്രവർത്തിക്കുന്നവൾ..
ഒന്നും പറയാനാഗ്രഹിച്ചിരുന്നില്ല! എങ്കിലും നിങ്ങളുടെ കൂട്ടത്തിലൊരുവനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സംഘടനയിലെ മെമ്പർമാർക്ക് വേണ്ടി കപട സ്ത്രീപീഡനകേസുകളിലെ പാവങ്ങൾക്കുവേണ്ടി നാമൊത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിക്കുന്നു...!
നന്നായിട്ടുണ്ട് .കൊള്ളാം പുതുമ യേക്കാള്‍ ഏറെ അവതരണം നന്നായി തോന്നി .വീണ്ടും എഴുതുക
മറുപടിഇല്ലാതാക്കൂGood stories as are experience of life which may happen to any body . Make it more sharper to bleed
മറുപടിഇല്ലാതാക്കൂSreejith ettanunni
good language, keep posting....
മറുപടിഇല്ലാതാക്കൂ